ദുബായ്: ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ റെക്കോഡ് റേറ്റിങ് പോയിന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ.
ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റെന്ന (904) ആര്. അശ്വിന്റെ റെക്കോഡിനൊപ്പം ബുംറ എത്തി. താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് കൂടിയാണിത്. ബ്രിസ്ബെയ്നിലെ ഗാബ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെ 14 റേറ്റിങ് പോയിന്റാണ് താരത്തിന് ലഭിച്ചത്. ഇതോടെയാണ് 904 റേറ്റിങ് പോയിന്റിലേക്ക് ബുംറ എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: