ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് രാഷ്ട്രത്തിന്റെ ശ്രദ്ധാഞ്ജലി. വാജ്പേയിയോടുള്ള ആദരസൂചകമായി ജന്മദിനം രാഷ്ട്രം സദ്ഭരണ ദിവസമായി ആചരിച്ചു. ഒരു വര്‍ഷത്തെ ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്കും തുടക്കമായി.
ദല്‍ഹിയിലെ അടല്‍ജി സ്മൃതിയായ സദൈവ് അടലില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാസഭയും നടന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, കിരണ്‍ റിജിജു, എച്ച്.ഡി. കുമാരസ്വാമി, അനുപ്രിയ പട്ടേല്‍, ലാലന് സിങ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജെ.പി. നഡ്ഡ നിര്‍വഹിച്ചു.
മധ്യപ്രദേശിലെ ഖജുരാഹോയില്‍ നടന്ന ചടങ്ങില്‍ വാജ്പേയി സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കെന്‍-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിയ്ക്കും 1153 അടല്‍ ഗ്രാമം സുശാസന്‍ കെട്ടിടങ്ങള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
ഓംകാരേശ്വര്‍ ഫ്ളോട്ടിങ് സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്, സി.ആര്. പാട്ടീല്‍, മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: