World

അമേരിക്കന്‍ രാഷ്ടീയത്തില്‍ ശ്രീറാം കൃഷ്ണന്‍ വിവാദത്തില്‍

Published by

 

വാഷിംഗ്ടണ്‍:അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉച്ചത്തില്‍ ചര്‍ച്ചയാകുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ എ ഐ കണ്‍സള്‍ട്ടന്റായി നിയമതനായ ശ്രീറാം കൃഷ്ണന്‍ ആണ് വലതു പക്ഷത്തില്‍ നിന്നുള്ള വിമര്‍ശനം നേരിടുന്നത്.

ശ്രീറാം കൃഷ്ണന്റെ നിയമനം അത്ര എളുപ്പത്തില്‍ ഏറ്റുവാങ്ങാന്‍ വലതു തീവ്രപക്ഷം മടിക്കുന്നു. ട്രംപിന്റെ ഉറ്റ കൂട്ടാളി ലോറാ ലൂമര്‍ ശ്രീറാമിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നു.
‘ഈയാള്‍ എങ്ങിനെയാണ് ട്രംപിന്റെ ‘അമേരിക്ക ഒന്നാമത്’ നയം മുന്നോട്ട് കൊണ്ട് പോകുന്നത്?’ ലൂമറിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയായി. ശ്രീറാമിന്റെ പഴയ ട്വീറ്റുകള്‍ നീക്കി വയ്‌ക്കപ്പെടുകയായിരുന്നു.

‘ഗ്രീന്‍ കാര്‍ഡ് നിരോധനം നീക്കം ചെയ്യണം,’ എന്ന ശ്രീറാമിന്റെ നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് ലൂമറിന്റെ എതിര്‍പ്പ് ‘അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ ജോലികള്‍ തട്ടിയെടുക്കാനാണ് ഈ വ്യക്തിയുടെ ഉദ്ദേശം,’ – ലോറാ ലൂമര്‍ ചൂണ്ടിക്കാട്ടി.
ഗ്രീന്‍ കാര്‍ഡ് പരിമിതി 7% എന്ന ത് നീക്കം ചെയ്യണമെന്ന കൃഷ്ണന്റെ അഭിപ്രായം,കാത്തുനില്‍ക്കേണ്ട കാലാവധി കുറയ്‌ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ എത്തുമ്പോള്‍ ഇത് അത്യാവശ്യമാണെന്നും ശ്രീറാം കൃഷ്്ണന്‍ പറയുന്നു.
ഇന്ത്യന്‍ വംശജരായ ടെക്‌ലീഡര്‍മാര്‍ കുടിയേറ്റ നയങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന ഭയമാണ് ലൂമറിന്റെ എതിര്‍പ്പിന് അടിസ്ഥാനം വാദം

ടെക് ലോകത്തിലെ അതികായന്മാരായ എലോണ്‍ മസ്‌ക്കും ഡേവിഡ് സാക്ക്‌സും ശ്രീറാം കൃഷ്ണന് പിന്തുണയുമായി വന്നിട്ടുണ്ട്.

‘അത് ശരിയല്ല. യോഗ്യത നോക്കണം. ഇന്ത്യയില്‍ നിന്നുള്ളവര്‍ 11 വര്‍ഷം വരെയാണ് കാത്തിരിപ്പുള്ളത്. ഇത് അനീതിയാണ്.’ എലോണ്‍ മസ്‌ക് കൃത്യമായി പ്രതികരിച്ചു:’7% എന്ന കോട്ടാ ന്യായമല്ല. ഉന്നത യോഗ്യതയുള്ളവര്‍ക്ക് സൗകര്യം നല്‍കണം.’ഡേവിഡ് സാക്ക്‌സ് പിന്തുണച്ചു.
വിമര്‍ശനം കനത്തപ്പൊഴും ശ്രീറാം കൃഷ്ണന്‍ കൂളാണ്. . ‘ഞാനൊരിക്കലും അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ വിരുദ്ധനായിട്ടില്ല. എല്ലാവര്‍ക്കും ഒരുപോലെ സാധ്യത വേണം,’ അദ്ദേഹം പറഞ്ഞു.
ലൂമറിന്റെ ഈ യുദ്ധം ശ്രീറാമിനെ താഴെയിടുമോ എന്നത് കാലം തെളിയിക്കും. പക്ഷേ, ഒരു കാര്യത്തില്‍ ഉറപ്പാണ്. ഈ പോരാട്ടം സിലിക്കണ്‍ വാലിക്കും അമേരിക്കന്‍ രാഷ്‌ട്രീയത്തിനും നവീകരണത്തിന്റെ വാതായനമാവും.

രാജ്യത്തെ സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും ശ്രീറാം നിർണായക പങ്ക് വഹിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസ് എഐ, ക്രിപ്റ്റോ കറൻസി പോളിസി വകുപ്പിൽ നിയമിതനായ ഡേവിഡ് ഒ സാക്സിനൊപ്പമാകും ശ്രീറാം പ്രവർത്തിക്കുക.

ഇന്ത്യൻ അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമാണ് ശ്രീറാം കൃഷ്ണൻ.ശ്രീറാം ചെന്നൈ സ്വദേശിയാണ്. കാഞ്ചീപുരത്തെ കാട്ടാങ്കുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിടെക് പൂർത്തിയാക്കി. 2005-ൽ 21ാം വയസ്സിൽ അദ്ദേഹം യുഎസിലേക്ക് താമസം മാറി. മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ്പ് എന്നിവയിൽ മുമ്പ് ശ്രീറാം പ്രവർത്തിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by