മലയാള സാഹിത്യത്തില്‍ വളരെ പ്രസക്തികളുള്ള കലാസൃഷ്ടികള്‍സമ്മാനിച്ച മഹത്പ്രതിഭയാണ് എം.ടി.വാസുദേവന്‍ നായര്‍. എംടിഎന്നതൂലികാ നാമത്തില്‍ നാം അത് തിരിച്ചറിഞ്ഞു. ഈ മഹാസാഗരത്തില്‍ നിന്ന്എണ്ണമറ്റ ധാരാളംസാഹിത്യസൃഷ്ടികള്‍തുടര്‍ന്നും നമുക്ക് ലഭിച്ചു.
മതിലുകള്‍ ഇല്ലാത്ത മനുഷ്യബന്ധങ്ങള്‍ ആഗ്രഹിച്ച കഥാകാരനാണ്എംടി. ഈ ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്എംടിയുടെ കഥാപാത്രങ്ങളൊക്കെയും. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രാധിപര്‍, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന് എന്നീനിലകളില്‍ അതുല്യപ്രതിഭ.
അമ്പതിലറെ മികച്ച തിരക്കഥകള്‍ എംടി മലയാളസിനിമക്ക്നല്‍കിയിട്ടുണ്ട്. ഒന്നിനൊന്നു മികച്ചത്. തിരക്കഥ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്പാഠപുസ്തകം കൂടിയാണ് എംടി. സ്വന്തം ചെറുകഥയായ സ്നേഹത്തിന്റെ മുഖങ്ങള്‍, മുറപ്പെണ്ണ് എന്ന പേരില്‍ ആദ്യ തിരക്കഥ എഴുതി ചലച്ചിത്രരംഗത്തു തുടക്കം കുറിച്ചു. എ. വിന്‍സെന്റായിരുന്നു സംവിധായകന്.
എംടിയുടെ തിരക്കഥക്കു വേണ്ടി സംവിധായകര്‍ കാത്തു നില്ക്കുമായിരുന്നു. ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, താഴ്വാരം, അടിയൊഴുക്കുകള്‍, സദയം, തീര്‍ഥാടനം, നീലത്താമര, ഉത്തരം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി എന്നീതിരക്കഥകള്‍ എക്കാലവും പ്രേക്ഷകരുടെ ഓര്‍മയില്‍ തെളിഞ്ഞു നില്ക്കും.
1973-ല്‍ എംടി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് നിര്‍മാല്യം. സംവിധാനത്തിലെ ആദ്യ കാല്‍വെയ്പ്പ്. പള്ളിവാളും കാല്‍ച്ചിലമ്പുംഎന്ന സ്വന്തം കഥ എംടി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്തു. സമൂഹവും ദേവിയും തിരസ്കരിച്ച വെളിച്ചപ്പാടിന്റെ കഥയാണിത്. ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ ലഭിച്ചു. നിര്‍മാല്യത്തിലെ വെളിച്ചപ്പാടിനെഅവതരിപ്പിച്ച പി.ജെ.ആന്റണിക്കായിരുന്നുമികച്ച നടനുളള ദേശീയ അവാര്‍ഡ്. കടവ്,ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം എന്നീ സിനിമകള്‍ക്കും ദേശീയപുരസ്കാരംലഭിച്ചു. ബന്ധനം എന്ന ചിത്രത്തിനാവട്ടെ സംസ്ഥാന അവാര്‍ഡും.
ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്,പഞ്ചാഗ്നി, നഖക്ഷതങ്ങള്‍,ഓപ്പോള്, നീലത്താമര, സുകൃതം. ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍,കുട്ട്യേടത്തി,എന്നു സ്വന്തംജാനകിക്കുട്ടി, ഉത്തരം, ആരണ്യകം, വളര്‍ത്തുമൃഗങ്ങള്‍, അക്ഷരങ്ങള്‍, ഋതുഭേദം, വെള്ളം, എവിടെയോ ശത്രു, പെരുന്തച്ചന്, മഞ്ഞ്,വൈശാലി, അസുരവിത്ത്, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച,അക്ഷരങ്ങള്‍ എന്നിങ്ങനെ എംടിയുടെ തിരക്കഥയില്‍ പിറന്ന ചിത്രങ്ങള്‍ ഇന്നും കാലാതിവര്‍ത്തിയാണ്. സ്വന്തം കഥകള്‍ക്കു മാത്രമേഅദ്ദേഹം ഇതുവരെ തിരക്കഥ എഴുതിയിട്ടുള്ളു.
വടക്കന്‍പാട്ടുകളുടെ ചരിത്രത്തില്‍ ഒരുമാറ്റം കൊണ്ടുവന്ന സിനിമയാണ്ഹരിഹരന്‍ സംവിധാനംചെയ്ത ഒരുവടക്കന്‍വീരഗാഥ. മറ്റുവടക്കന്‍ പാട്ടുകഥകളില്‍ നിന്നും വേറിട്ടൊരു ഭാഷ്യം കൊണ്ടുവന്നു ഈ ചിത്രം. മമ്മൂട്ടിയുടെ അഭിനയ പ്രതിഭ എടുത്തുകാട്ടിയ ചിത്രമായിരുന്നു ഇത്. പറയിപെറ്റപന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള ആത്മസംഘര്‍ഷത്തിന്റെ കഥയാണ് പെരുന്തച്ചനിലൂടെ എംടിപറഞ്ഞത്. തിലകന് എന്ന അനശ്വരനടന്റെ അഭിനയപ്രതിഭ മിന്നിത്തിളങ്ങിയ ചിത്രം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തിലകനെയും സംവിധായകനുളള അവാര്‍ഡ് അജയനെയും തേടിയെത്തി. പെരുന്തച്ചന്‍എന്ന സിനിമ ആര്‍ക്കാണ്മറക്കാന്‍ കഴിയുക.
സമൂഹത്തില്‍നിന്നോ തറവാട്ടില്‍ നിന്നോപുറത്താക്കപ്പെട്ടവരാണ്എംടിയുടെ മിക്ക കഥാപാത്രങ്ങളും. ഇരുട്ടിന്റെ ആത്മാവ് എന്ന തിരക്കഥയും അതുപറയുന്നു. കുട്ട്യേടത്തിക്കും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനുമൊക്കെ സ്നേഹാര്‍ദ്രമായൊരു ഹൃദയമുണ്ടായിരുന്നു. അച്ഛനും അമ്മയും പരസ്പരംവെറുക്കുമ്പോള്‍ സ്നേഹം ലഭിക്കാതെ വളരുന്ന കഥാപാത്രമാണ്മൂടുപടത്തിലെ ബാബു. നാലുകെട്ടിലെ അപ്പുണ്ണി, അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി, മഞ്ഞിലെ വിമല, ഇവരെല്ലാംസമൂഹത്തില്‍നിന്നോ തറവാട്ടില്‍ നിന്നോ സ്നേഹശൂന്യതയാല്‍ നിഷ്കാസിതരായവരാണ്. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവരോട്ഈ കഥാകാരന് കൂടുതല്‍ആഭിമുഖ്യം കാണിക്കുന്നു. എംടിയുടെ ഏതു കഥ എടുത്തു നോക്കിയാലും ആത്മകഥാപരമാണ്.
1979 ല്‍ എംടിയുടെ തിരക്കഥ നീലത്താമര, കവി യൂസഫലി കേച്ചേരി സംവിധാനം ചെയ്തു. പിന്നീട് ഇതേ ചിത്രം 2009ല്ലാല് ജോസ് വീണ്ടുംചലച്ചിത്രമാക്കി വിജയിപ്പിച്ചു. കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ചപഴശ്ശിരാജ മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലായി റിലീസായി.
മഹാഭാരതത്തിലെനിരവധിഉപകഥകളിലൊന്നിലെ അപ്രധാന കഥാപാത്രമാണ് വൈശാലി. വിഭാണ്ഡകന് എന്ന മഹര്‍ഷിയുടെമകനായഋഷ്യശൃംഗനെ ആകര്‍ഷിച്ച് അംഗരാജ്യത്തില്‍എത്തിച്ച് കൊടിയ വരള്‍ച്ച മാറ്റി മഴ പെയ്യിക്കുവാനായിവൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീ സാമീപ്യമില്ലാതെ വളര്‍ത്തിയ ഋഷൃശൃംഗന് വൈശാലി ഒരു പെണ്ണാണെന്നുപോലും അറിയില്ലായിരുന്നു. വൈശാലിയില്‍ ആകൃഷ്ടനായി ഋഷ്യശൃംഗന് അംഗരാജ്യത്തെത്തുന്നു. യാഗത്തിനൊടുവില്‍മഴ പെയ്യുന്നു. ജനങ്ങള്‍ ആനന്ദനൃത്തമാടുന്നു. പുതുമുഖങ്ങളായ സഞ്ജയ്,സുപര്‍ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം സാമ്പത്തികമായിവിജയമായിരുന്നു. സംവിധായകന് ഭരതന്.
ജീവിതം ഏല്പിക്കുന്ന വേദനകളെ ഏകാന്തതയിലിരുന്നു സ്വയം തടവി വേദനിക്കുകയുംഅതില്‍നമ്മെ പങ്കാളികളാക്കുകയും ചെയ്യുന്നു ഈ കഥാകാരന്. ഒരു സിനിമ പോലും നമ്മളില്‍ നിന്നുംമാറി നില്ക്കാത്തവയാണ്. അത്രക്കും ഹൃദ്യമാണ് ഓരോചിത്രവും. വടക്കന്‍ വീരഗാഥയിലെഅഭിനയത്തിന്മമ്മൂട്ടിക്കുംഓപ്പോളിലെ അഭിനയത്തിന് ബാലന്കെ.നായര്‍ക്കും ദേശീയ പുരസ്കാരം ലഭിച്ചു.
കഥ എഴുതുമ്പോള്‍ മനസ്സില്‍അഭിനേതാക്കളെതീരുമാനിക്കാറില്ലെന്നും, പ്രമേയത്തിനു പറ്റിയ ഭാഷ കണ്ടെടുത്താണ്ഓരോ തിരക്കഥയും രചിക്കേണ്ടതെന്നും എംടി പറയുന്നു. ചരിത്രമായാലും സാമൂഹ്യപരമായാലും എംടിയുടെ തിരക്കഥയുടെകെട്ടുറപ്പ് അതിശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: