ഇടുക്കി: രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പുന്നസിറ്റി ചാരംകുളങ്ങരയില്‍ പ്രവീണ്‍ ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുത്തുങ്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയതാണ് പ്രവീണ്‍. വെള്ളച്ചാട്ടത്തിന് മുകളിലെ പാറക്കെട്ടില്‍ നിന്ന് പ്രവീണ്‍ അബദ്ധത്തില്‍ കാല് വഴുതി താഴേക്ക് പതിക്കുകയായിരുന്നു.
മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: