തിരുവനന്തപുരം: റോഡ് അടച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സിറ്റി ഗ്യാസ് ഇന്സ്റ്റലേഷന് കമ്പനി പിആര്‍ഓയ്ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന അതിഥി സോളാര്‍ കമ്പനിയുടെ പിആര്‍ഒ ആയ എസ്.വിനോദ് കുമാറിനാണ് മര്‍ദ്ദനമേറ്റതെന്നാണ് പരാതി. വിജിലന്‍സ് സി ഐ അനൂപ് ചന്ദ്രന് മര്‍ദ്ദിച്ചെന്ന് കാട്ടിയാണ് വിനോദ് കുമാര്‍ പരാതി നല്‍കിയത്.
പിആര്‍ഒ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് കാട്ടി സിഐയും പരാതി നല്കി. കഴക്കൂട്ടം സെന്റ് ആന്റണീസ് സ്കൂള്‍ റോഡില്‍ ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് സ്ഫാപിക്കുന്ന ജോലികള്‍ നടക്കുന്ന ഇടമാണിത്.
അവസാന വട്ട ജോലിക്കായി ഈ റോഡില്‍ ഗതാഗതം നിരോധിച്ചിരുന്നു. ഇതുവഴി കാറിലെത്തിയ അനൂപ് ചന്ദ്രന് റോഡ് അടച്ചതില്‍ വിനോദിനോട് കയര്‍ത്തു. സംസാരം കയ്യാങ്കളിയിലേക്കെത്തി.തന്റെ കാറിലിടിച്ച് ബഹളമുണ്ടാക്കിയ വിനോദ് കുമാര്‍, കാറില്‍ നിന്ന് പുറത്തിറങ്ങിയ തന്നെ അസഭ്യം വിളിച്ച് മര്‍ദ്ദിച്ചെന്നാണ് സിഐയുടെ പരാതി . ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചതായും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് അസഭ്യം പറഞ്ഞതായും അനൂപ് ചന്ദ്രന് കഴക്കൂട്ടം പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നു. വിനോദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: