അഹമ്മദാബാദ് : അദാനിയുടെ ഗുജറാത്തില് സ്ഥിതി ചെയ്യുന്ന മുന്ദ്ര പോര്ട്ടില് എല്എന്ജിയില് (ദ്രവീകരിച്ച പ്രകൃതിവാതകം) ഓടുന്ന ചരക്ക് കപ്പല് എത്തി. സിഎംഎ സിജിഎം എന്ന പേരുള്ള ഈ കപ്പലിന് 7000 കണ്ടെയ്നറുകള് വരെ വഹിക്കാന് ശേഷിയുണ്ട്. ചൈനയില് നിന്നും ചരക്ക് എത്തിക്കാനാണ് ഈ കപ്പല്.
ഈ വാര്ത്ത ഓഹരിവിപണിയില് അദാനി പോര്ട്ടിന്റെ ഓഹരി വില ഉയര്ത്തി. (ഓഹരിയുടെ പേര് :അദാനി പോര്ട്സ് ആന്റ് സ്പെഷ്യല് ഇക്കണോമിക് സോണ്-എപിഎസ്ഇഇസെഡ്- APSEZ) ഡിസംബര് 26 വ്യാഴാഴ്ച ഏകദേശം അഞ്ച് ശതമാനമാണ് ഓഹരി വില കുതിച്ചത്. 1182 രൂപയില് നിന്നും 1243 രൂപയിലേക്കാണ് ഓഹരിവില കുതിച്ചത്.
ഈ എല്എന്ജി ഇന്ധനമായി ഓടുന്ന കപ്പലിന്റെ നീളം 268 മീറ്ററും വീതി 43 മീറ്ററുമാണ്. എല്എന്ജി ഇന്ധനമായാല് പരിസ്ഥിതി മലിനീകരണം കുറയും. ഭൂമിയെയും പ്രകൃതിയെയും കടലിനെയും കൂടുതല് മലിനപ്പെടുത്താത്ത സാങ്കേതികവിദ്യയിലേക്ക് മാറാന് ശ്രമിക്കുകയാണ് അദാനി പോര്ട്ട്. ഇത് അദാനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: