ഹൈദരാബാദ് : ശബരിമലയിൽ പോകാൻ മാലയിട്ട് നിന്ന അയ്യപ്പഭക്തന് നേരെ അക്രമം . ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം അയ്യപ്പഭക്തനായ വെങ്കിടേഷ് അക്രമത്തിനിരയായത്. വെങ്കിടേഷിനെ സിയാവുൾ ഹഖ് എന്ന യുവാവാണ് ആർടിസി ബസ് സ്റ്റാൻഡിന് സമീപം വച്ച് ആക്രമിച്ചത് . സിയാവുൾ വെങ്കിടേഷിന്റെ അയ്യപ്പമാല പൊട്ടിച്ചെറിയുകയും, ഷർട്ട് വലിച്ചു കീറുകയും ചെയ്തു.
റോഡരികിൽ നിർത്തിയിട്ടിരുന്ന സിയാവുളിന്റെ ഇരുചക്ര വാഹനം മാറ്റാൻ വെങ്കിടേഷ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനിടയാക്കിയത് . സിയാവുൾ വെങ്കിടേഷിനോട് ദേഷ്യപ്പെടുകയും തർക്കിക്കുകയും ചെയ്തു . കഴുത്തിൽ കിടന്ന അയ്യപ്പ മാല വലിച്ച് പൊട്ടിക്കുകയും ഷർട്ട് വലിച്ച് കീറുകയും ചെയ്തു.
സംഭവത്തെ തുടർന്ന് നാട്ടുകാരിലും അയ്യപ്പഭക്തരിലും വൻ രോഷം ഉയർന്നിരുന്നു. ഈ ആക്രമണം കേവലം തർക്കമല്ലെന്നും മതപരമായ അസഹിഷ്ണുതയുടെ പ്രതീകമാണെന്നും അവർ ആരോപിക്കുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാധാനം നിലനിർത്താൻ പ്രാദേശിക ഭരണകൂടം ഇരു സമുദായങ്ങളോടും അഭ്യർത്ഥിച്ചു. എങ്കിലും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ സംഭവത്തിൽ കർശന നടപടി വേണമെന്നാണ് അയ്യപ്പഭക്തർ പറയുന്നത്. മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ അയ്യപ്പഭക്തർക്ക് നേരെ ഉണ്ടായിട്ടുണ്ട്.
കർണാടകയിൽ 2021 ൽ മാല ധരിച്ചതിന്റെ പേരിൽ അയ്യപ്പഭക്തന് നേരെ ആക്രമണം ഉണ്ടായി . വിശ്വാസത്തിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി ഭക്തൻ പറഞ്ഞിരുന്നു.2020 ൽ തമിഴ്‌നാട്ടിൽ അയ്യപ്പ ജപമാല ധരിച്ചയാളെ മുസ്ലീം യുവാവ് പരസ്യമായി അധിക്ഷേപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: