കോഴിക്കോട് : മലയാള സാഹിത്യത്തില്‍ എം ടി എന്ന രണ്ടക്ഷരത്തിലൂടെ പ്രോജ്വലിച്ച എം ടി വാസുദേവന്‍ നായര്‍ ഇനി ഓര്‍മ്മ. അതുല്യ പ്രതിഭയ്‌ക്ക് മലയാളം വിട നല്‍കി. മാവൂര്‍ റോഡ് ശ്മശാനത്തില്‍ വൈകിട്ട് 5.30ഓടെ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയായി.രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം.എംടിയുടെ സഹോദരന്റെ മകന്‍ ടി സതീശനാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.
എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. എന്നിട്ടും കൊട്ടാരം റോഡില്‍ എം ടിയെ കാണാന്‍ ആയിരങ്ങള്‍ കാത്തുനിന്നു.
വിലാപയാത്രയും വേണ്ടെന്നായിരുന്നു എം ടിയുടെ ആഗ്രഹം. എന്നാല്‍ മാവൂര്‍ സ്മൃതിപഥത്തിലേക്കുള്ള യാത്ര വിലാപയാത്രയ്‌ക്ക് തുല്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: