തിരുവനന്തപുരം : ക്രിസ്തുമസ് ദിനത്തിലും തലേദിവസത്തിലുമായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചു.കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
ക്രിസ്തുമസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്പനയില് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29.92 കോടി രൂപ അധികം ലഭിച്ചു.24.50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
മദ്യ വിലയിലുള്ള വര്‍ധനവും കൂടുതല്‍ തുക ലഭിക്കാന്‍ കാരണമാണ്. ഇത്തവണ ഡിസംബര്‍ 25ന് ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 51.14 കോടിയുടെ മദ്യമാണ്.ഡിസംബര്‍ 25ലെ വില്പനയില് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.84ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്.
ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും ഉള്‍പ്പെടെ ആകെ 97.42 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: