ആലുവ : അടിപിടിയിൽ പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി.
ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പിൽ ബാലമുരളീകൃഷ്ണ (26), കളത്തിപ്പറമ്പിൽ ഋഷിശങ്കർ (24), മഠത്തിങ്കൽ അതുൽ കൃഷ്ണൻ (32), മാടാറക്കൽ വീട്ടിൽ ആകാശ് (20) എന്നിവരെയാണ് ഞാറയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12 ന് രാത്രി വാലക്കടവ് ഭാഗത്താണ് അടിപിടി ഉണ്ടായത്. സംഘട്ടനത്തിൽ കളത്തിപ്പറമ്പിൽ അൻസൺ (36) ന് സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്ഐ ടി. എസ് സുനീഷ്, എഎസ്ഐ ആൻ്റണി ജെയ്സൻ, സീനിയർ സിപിഒ എ യു ഉമേഷ്, സിപിഒമാരായ ആൻ്റണി ഫ്രെഡി ഫെർണാണ്ടസ്, കെ. എ അനു എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: