പത്തനംതിട്ട : മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ് എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം എന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേതന്ന് അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു.
ഭാഷയുള്ളിടത്തോളം അവയ്‌ക്ക് മരണമില്ല. മഹാഭാരതത്തെ തന്റേതായ വീക്ഷണത്തിലൂടെ,അദ്ദേഹം ഭീമനെ നായകസ്ഥാനത്തേക്കുയര്‍ത്തിയപ്പോള്‍ ആ പ്രതിഭയ്‌ക്ക് മുന്നില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ടെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കുറിച്ചു.എം.ടിയുടെ സൃഷ്ടികള്‍ വായിക്കുമ്പോള്‍ അതിന്റെ ആത്മീയ തലങ്ങളിലേക്കാണ് മനസ് പോകാറുള്ളത്.
നവതി പിന്നിട്ടപ്പോള്‍ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നു. അന്ന് ബൈബിളും പേനയും സമ്മാനമായി കൊടുത്തെന്നും അദേഹം കുറിച്ചു.അന്ന് പ്രായത്തിന്റെ അവശതകളേതുമില്ലാതെയാണ് അദ്ദേഹം സംസാരിച്ചതെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ഫേസ്ബുക്കില്‍ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: