വാഷിംഗ്ടൺ: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ വധശിക്ഷയ്‌ക്കായി കാത്തിരിക്കുന്ന 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമാക്കി മാറ്റുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയായാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
“നമ്മുടെ രാജ്യത്തെ ഏറ്റവും മോശം കൊലയാളികളിൽ 37 പേരുടെ വധശിക്ഷ ജോ ബൈഡൻ ഇളവ് ചെയ്തു. ബൈഡൻ ഇത് ചെയ്തുവെന്ന് നിങ്ങൾ വിശ്വസിക്കില്ല. ഇരകളുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂടുതൽ തകർന്നിരിക്കുന്നു. ഇത് സംഭവിക്കുന്നത് അവർക്ക് വിശ്വസിക്കാൻ കഴിയില്ല, സ്ഥാമേറ്റയുടൻ അമേരിക്കൻ കുടുംബങ്ങളെയും കുട്ടികളെയും അക്രമാസക്തരായ ബലാത്സംഗികൾ, കൊലപാതകികൾ, രാക്ഷസന്മാർ എന്നിവരിൽ നിന്ന് സംരക്ഷിക്കാൻ വധശിക്ഷ ശക്തമായി പിന്തുടരാൻ നീതിന്യായ വകുപ്പിന് നിർദേശം നൽകും” -ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
വധശിക്ഷ ഇളവ് ചെയ്തത് നീതിയും ന്യായവും ഫലപ്രദമായി നടപ്പാക്കാനുള്ള ബൈഡന്റെ പദ്ധതിയുടെ ഭാഗമാണെന്നു വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. എന്നാൽ ഇളവ് ലഭിച്ചവരിൽ കുട്ടികളെ കൊലപ്പെടുത്തിയവരും കൂട്ടക്കൊല നടത്തിയവരും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: