India

പുതിയ അടവുമായി കോൺഗ്രസ് ; അല്ലു അർജുൻ വിഷയത്തിൽ നേതാക്കൾ മൗനം പാലിക്കണമെന്ന് നേതൃത്വം : മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശം

സിനിമാ വ്യവസായവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അനാവശ്യസംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നേതൃത്വത്തിൻ്റെ പുതിയ നീക്കം.

Published by

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം. കേസ് കോടതിയില്‍ ആണെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപരിപാടികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കരുതെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയ നിര്‍ദേശം.

സിനിമാ വ്യവസായവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അനാവശ്യസംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നേതൃത്വത്തിന്റെ പുതിയ നീക്കം. തെലുങ്കു സിനിമ വ്യവസായം, പുഷ്പ 2, അല്ലു അര്‍ജുന്‍, മറ്റു താരങ്ങള്‍ എന്നിവരെക്കുറിച്ച് ആരോപണങ്ങളോ വിമര്‍ശനമോ വിവാദ പരാമര്‍ശങ്ങളോ നടക്കരുതെന്നാണ് കോണ്‍ഗ്രസ് തെലങ്കാന സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ നേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശിച്ചു. പുഷ്പ 2 സിനിമ പ്രീമിയര്‍ ഷോയ്‌ക്കിടെ അല്ലു അര്‍ജ്ജുന്‍ എത്തിയ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു. ഇവരുടെ മകന്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലുമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by