മലപ്പുറം: വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ. സ്ഥലത്ത് നായാട്ട് പതിവാണെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്. വെണ്ടേക്കുംപൊട്ടി സ്വദേശി ജോൺസൺ എന്നയാളുടെ വീട്ടിൽ നിന്നാണ് 12.5 കിലോയിലധികം ഭാരം വരുന്ന മാംസം കണ്ടെത്തിയത്.
പാകം ചെയ്തതും അല്ലാത്തതുമായ വന്യമൃഗങ്ങളുടെ മാംസമാണ് പിടിച്ചെടുത്തത്. ജോൺസണും മക്കളും സ്ഥിരം നായാട്ടുകാരാണെന്ന് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു.
കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും വീട്ടിൽ നിന്ന് കണ്ടെടുത്തു. ജോൺസണെയും മൂത്ത മകൻ ജിബി ജോണിനെയും ഫ്ലൈയിങ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. മറ്റൊരു മകനായ സിജോ ജോണിനു വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക