കൊച്ചി: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വായ്പയെടുത്തവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശം ഹൈക്കോടതി ശരിവച്ചു. ഇത്തരം പ്രവൃത്തികള്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. രജിസ്ട്രാറുടെ ഉത്തരവു ചോദ്യം ചെയ്ത് സൊസൈറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വായ്പ വാങ്ങുന്നവരെ പ്രശസ്തിയും സ്വകാര്യതയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വായ്പ തിരിച്ചടപ്പിക്കാനാവില്ല. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക