India

ബംഗ്ലാദേശിന്റെ കത്തിന് നിശ്ചിത സമയത്തിൽ ഇന്ത്യ മറുപടി നൽകുമെന്നാണ് വിശ്വാസം ; ഇല്ലെങ്കിൽ ഉചിതമായ തീരുമാനം എടുക്കും ; മുഹമ്മദ് യൂനുസിന്റെ ഭീഷണി

Published by

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട കത്തിന് നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ മറുപടി നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുഹമ്മദ് യൂനുസ് . ഇന്ത്യ പ്രതികരിച്ചില്ലെങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഹമ്മദ് യൂനുസിന്റെ ഭീഷണി.

തിങ്കളാഴ്ചയാണ്, ബംഗ്ലാദേശിലെ ജുഡീഷ്യൽ നടപടികൾക്കായി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ മിഷൻ വഴി ഇന്ത്യൻ സർക്കാരിന് സന്ദേശം അയച്ചത്. ഇന്ത്യയും ബംഗ്ലാദേശും 2013ൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. പിന്നീട് 2016ൽ ഇതിൽ ഭേദഗതി വരുത്തി .

ഓഗസ്റ്റ് 5 ന് അവാമി ലീഗ് സർക്കാരിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തിരുന്നു. പിന്നീട് സൈനിക വിമാനത്തിൽ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഇറങ്ങി. ഡൽഹിയിൽ അഭയം പ്രാപിച്ചിരുന്നു.

ധാക്ക ട്രിബ്യൂണിന്റെ റിപ്പോർട്ട് പ്രകാരം ഷെയ്ഖ് ഹസീന നൂറിലധികം കേസുകളിൽ പ്രതിയാണ്. കൊലപാതകം, ആൾക്കൂട്ട കൊലപാതകം, ജൂലായ് കലാപത്തിനിടെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി കുറ്റങ്ങൾ ഹസീന നേരിടുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by