ഹൈദരാബാദ്: അമിതമായി വെള്ളം കുടിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിലായതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് രാവിലെ ഉറക്കമുണർന്നതിന് ശേഷം 4 ലിറ്റർ വെള്ളം കുടിച്ചതും, അപകടത്തിനിടയായതും.
സോഷ്യൽ മീഡിയയിൽ ജനപ്രിയനായ ഡോ. സുധീർ കുമാറാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ തന്റെ കുറിപ്പിൽ പങ്ക് വച്ചത്. ‘ ഉറക്കമുണർന്നതിന് ശേഷം അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യുമെന്നും ആരോഗ്യമുള്ളതാക്കുമെന്നും അവകാശപ്പെടുന്ന ചില അറിവുകൾ യുവതി പാലിക്കുകയായിരുന്നു . താമസിയാതെ, അവൾക്ക് അപസ്മാരവും ബോധക്ഷയവും അനുഭവപ്പെട്ടു.
സംഭവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിതമായി വെള്ളം കുടിച്ചതിനാൽ യുവതിക്ക് ഹൈപ്പോനാട്രീമിയ (രക്തത്തിലെ സോഡിയം അളവ് കുറയുന്ന അവസ്ഥ ) ഉണ്ടായതായി കണ്ടെത്തി. തുടർന്ന് ഐസിയുവിലേയ്‌ക്ക് മാറ്റി . 24 മണിക്കൂറിനുള്ളിൽ ആരോഗ്യം സാധാരണ നിലയിലായെങ്കിലും 4-ാം ദിവസമാണ് യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് .‘ എന്നും ഡോ. സുധീർ കുമാർ പറഞ്ഞു. രാവിലെ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുമെന്നത് മിഥ്യാധാരണ ആണെന്നും ഡോ. സുധീർ കുമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക