അസ്താന:അസര്‍ബൈജാനില്‍ നിന്നുളള യാത്രാവിമാനം കസഖ്സ്ഥാനിലെ അക്‌തോയില്‍ തകര്‍ന്നുവീണു. വിമാനത്തില്‍ 77 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇതില്‍ 25 പേര്‍ രക്ഷപ്പെട്ടെന്നുമാണ് വിവരം. കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മധ്യേഷ്യന്‍ രാജ്യമായ അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. യന്ത്രത്തകരാര്‍ മൂലം അക്‌തോ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ അനുമതി തേടുകയും അധികൃതര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നിലത്തിറങ്ങും മുമ്പ് തന്നെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം നിലത്തുവീഴുകയും അഗ്‌നിഗോളമായി മാറുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക