ചെങ്ങനാശ്ശേരി: സൗത്ത്‌സോണ്‍ യുണിവേഴ്‌സിറ്റി വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ കിരീടം ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റി നേടി. ആതിതേയരായ കോട്ടയം എംജി യൂണിവേഴ്‌സിറ്റി റണ്ണറപ്പുകളായി.
അസംപ്ഷന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സൗത്ത് സോണ്‍ വനിതാ ഇന്റര്‍ യൂണിവേഴ്സിറ്റി ബാസ്‌കറ്റ്ബോളിന്റെ അവസാന ലീഗ് മത്സരത്തില്‍ എസ്ആര്‍എം യൂണിവേഴ്സിറ്റി ക്രൈസ്റ്റ് (ഡീംഡ് യൂണിവേഴ്സിറ്റി) ബാഗ്ലൂരിനെ തോല്‍പ്പിച്ചാണ് ചെന്നൈ എസ്ആര്‍എം കിരീടം ഉറപ്പിച്ചത്.
തിങ്കളാഴഴ്‌ച്ച വൈകി നടന്ന മത്സരത്തില്‍ എസ്ആര്‍എം യൂണിവേഴ്സിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ (65-62) പരാജയപ്പെടുത്തി. ഇന്ന് രാവിലെ എംജി യൂണിവേഴ്സിറ്റിയെ (80-71) തോല്‍പ്പിച്ച് ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ചു.
ചെന്നൈ എസ്ആര്‍എമ്മിനോട് തോറ്റ എംജി കാലിക്കറ്റിനെ(77-45 )യും ക്രൈസ്റ്റ് ബാംഗ്ലൂരിനെ(41-25)യും പരാജയപ്പെടുത്തി റണ്ണറപ്പുകളായി. ക്രൈസ്റ്റിനെതിരേ (31 -27) നേടിയ ഏക വിജയത്തോടെ കാലിക്കറ്റ് മൂന്നാം സ്ഥാനത്തെത്തി. ക്രൈസ്റ്റ് നാലാമതായി. ഈ നാല് ടീമുകളും കുരുക്ഷേത്ര സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.
ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം എംജിയുടെ സാന്ദ്ര ഫ്രണാസിസ് നേടി. ടോപ് സ്‌കോറര്‍ക്കുള്ള സമ്മാനം എസ്ആര്‍എം യൂണിവേഴ്സിറ്റിക്കുവേണ്ടി നികിത.എ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക