ലണ്ടന്‍: പരിക്കേറ്റ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് മത്സരങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കും. വരുന്ന മൂന്ന് മാസത്തേക്ക് ഒരു ഫോര്‍മാറ്റിലും കളിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ താരം ഉണ്ടാകില്ലെന്ന് ഉറപ്പായി.
ഏറെ കാലമായി പരിക്ക് കാരണം വിശ്രമത്തിലായിരുന്നു സ്റ്റോക്സ്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലാണ് സ്റ്റോക്സ് അവസാനമായി 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പ് സമാപിച്ച ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സ്റ്റോക്സിന്റെ കൈക്കുഴയ്ക്ക് പരിക്കേറ്റത്. പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അവസാന കളിയില്‍ മാത്രമേ ടീം പരാജയപ്പെട്ടുള്ളൂ. നായകനായ സ്റ്റോക്സ് പരിക്കേറ്റത് വാര്‍ത്തയായിരുന്നെങ്കിലും കുറച്ച് കാലത്തേക്ക് വിശ്രമത്തിലായിരിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയത് ഇന്നലെയാണ്.
ഇതിന് മുമ്പും കൈക്കുഴയിലെ പരിക്ക് കാരണമാണ് സ്റ്റോക്സ് കരിയറില്‍ നിന്ന് വിട്ടുനിന്നത്. ബൗളിങ്ങില്‍ ഏറെ ശ്രമപ്പെടുന്നതാണ് ഇടയ്ക്കിടെ പരിക്കിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ വിലപ്പെട്ട ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സ്റ്റോക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: