Kerala

പാലക്കാട് സ്‌കൂളില്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവം; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വെള്ളിയാഴ്ച ഒരുക്കിയ പുല്‍ക്കൂട് തിങ്കളാഴ്ച രാവിലെയാണ് തകര്‍ത്ത നിലയില്‍ കണ്ടത്.

Published by

തിരുവനന്തപുരം:പാലക്കാട്, തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ചു, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ അധ്യാപകരെ ചോദ്യം ചെയ്തു എന്നീ വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസയച്ചു.

സമഗ്ര അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് ആവശ്യപ്പെട്ടു

തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു.പി സ്‌കൂളിലെ സ്‌റ്റേജില്‍ സ്ഥാപിച്ച പുല്‍ക്കൂടാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച ഒരുക്കിയ പുല്‍ക്കൂട് തിങ്കളാഴ്ച രാവിലെയാണ് തകര്‍ത്ത നിലയില്‍ കണ്ടത്.

നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ശനിയാഴ്ച നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെ ചിലര്‍ പ്രധാനാധ്യാപിക ഉള്‍പ്പെടെയുള്ള അധ്യാപകരെ ചോദ്യം ചെയ്‌തെന്നാണ് ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക