പെരുമ്പാവൂർ : ഏഴ് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ അമ്രാൻ ഹുസൈൻ (25) ഇക്ബാൽ അലി(27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം തണ്ടേകാട് വെട്ടിക്കാട്ട് കുന്ന് ഭാഗത്തുനിന്ന് പിടികൂടിയത്.
സ്കൂട്ടറിൽ കറങ്ങി നടന്നായിരുന്നു വിൽപ്പന. സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ ആക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ബോട്ടിലിന് 800 രൂപ മുതൽ 1000 രൂപ വരെ നിരക്കിൽ ആയിരുന്നു കച്ചവടം.
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായാണ് പിടികൂടിയത്. പെരുമ്പാവൂർ എ എസ്പി ശക്തി സിംഗ് ആര്യ ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ് ,പി.എം റാസിഖ് ,വി.എസ് അരുൺ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്, എം.ബി ജയന്തി എംബി ,നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: