ബെംഗളൂരു: നഗരത്തിൽ
സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് 11.8 കോടി രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ നഷ്ടപ്പെട്ടു. സിം കാർഡ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഫോണ്‍ കോളിലൂടെയാണ് തട്ടിപ്പ് നടന്നത്.39 കാരനായ എഞ്ചിനീയർക്ക് നവംബർ 11 നാണ് വ്യാജ ഫോണ്‍ കോള്‍ ലഭിച്ചത്. ട്രായിയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ എൻജിനീയറെ വിളിച്ചത്. ശേഷം ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ അടക്കം പോയിട്ടുണ്ടെന്നടക്കം പറഞ്ഞായിരുന്നു തട്ടിപ്പ്. വിഷയത്തില്‍ മുംബൈയിലെ കൊളാബ സൈബർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ എൻജിനീയറെ പറഞ്ഞുപറ്റിച്ചു.
ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റൊരാള്‍ കൂടി എൻജിനീയറെ ബന്ധപ്പെട്ടിരുന്നു. ആധാർ വിവരം ദുരുപയോഗം ചെയ്ത് നിരവധി അക്കൗണ്ടുകള്‍ അടക്കം തുടങ്ങിയിട്ടുണ്ടെന്നും ഇതുവഴി കള്ളപ്പണമടക്കം കടത്തുന്നുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞത്.അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ എൻജിനീയറെ ഭീഷണിപ്പെടുത്തി.പിന്നാലെ സ്‌കൈപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും വ്യാജ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മറ്റൊരാള്‍ എഞ്ചിനീയറുമായി സംസാരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ അറസ്റ്റ് ഭയന്നാണ് എൻജിനീയർ 11 . 8 കോടി രൂപ കൈമാറിയത്. എന്നാല്‍ പണം ലഭിച്ചിട്ടും ഭീഷണി തുടർന്നതോടെയാണ് താൻ തട്ടിപ്പിനിരയായതായി എഞ്ചിനീയർക്ക് മനസിലായത്. പിന്നീട് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഐടി ആക്‌ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക