കൊല്ലം: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുന്നിക്കോട് കോട്ടവട്ടം റോഡില്‍ തിങ്കളാഴ്ച രാത്രി 8.30 യോടെയായിരുന്നു അപകടം ഉണ്ടായത്.
ഇളമ്പല്‍ ചിയോട് സ്വദേശി സംഗീതാണ് മരിച്ചത്. വൈദ്യുതി പോസ്റ്റിന് സമീപം വീണ് കിടക്കുന്ന നിലയിലാണ് സംഗീതിനെ വഴിയാത്രക്കാര്‍ കണ്ടത്.
ബൈക്കും സമീപത്ത് വീണ് കിടന്നിരുന്നു.ബൈക്ക് നിയന്ത്രണം വിട്ട വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറിയതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: