Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Published by

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കല്ലമ്പലത്ത് ആണ് സംഭവം.

കാറില്‍ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.തീ കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ കാര്‍ റോഡിന് സമീപം നിര്‍ത്തി എല്ലാവരെയും പുറത്തിക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് തീ കെടുത്തി. കാര്‍ പൂര്‍ണമായി കത്തി നശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by