മുംബൈ: ലാപ് താ ലേഡീസ് എന്ന സിനിമ ഓസ്കാറില്‍ നിന്നും തള്ളപ്പെട്ടതിന്റെ പേരില്‍ സംവിധായകന് ജാനു ബറുവയ്ക്ക് കടുത്തവിമര്‍ശനം. ലാപ് താ ലേഡീസിന്റെ സംവിധായിക കിരണ്‍ റാവുവിന് എതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം രണ്ട് ഗാനങ്ങളും ഓസ്കാറിന്റെ അന്ത്യലിസ്റ്റില് നിന്നും തള്ളപ്പെട്ടതിന്റെ പേരില്‍ എ.ആര്. റഹ്മാനെതിരെ യാതൊരു വിമര്‍ശനങ്ങളും ഉയരുന്നില്ലെന്നതാണ് അതിശയകരം.
ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്നു റഹ്മാന്റെ രണ്ട് ഗാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അന്തിമ ഷോര്‍ട് ലിസ്റ്റില്‍ റഹ്മാന് ഗാനങ്ങള്‍ക്ക് ഇടം പിടിക്കാനായില്ല. അതേ സമയം ഓസ്കാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.ആര്. റഹ്മാന്റെ ആടുജീവിതത്തിലെ രണ്ട് ഗാനങ്ങളും തള്ളപ്പെട്ടതിന്റെ പേരില്‍ റഹ്മാനെതിരെ ഒരു വിമര്‍ശനങ്ങളും ഉയരുന്നില്ല. ഈ രണ്ട് സമീപനത്തിന് പിന്നില്‍ വ്യക്തമായ ബിജെപി വിരുദ്ധ രാഷ്ട്രീയം തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ലാപ്താ ലേഡീസ് എന്ന കിരണ്‍ റാവു സംവിധാനം ചെയ്ത സിനിമ ഓസ്കാറിലേക്ക് തെരഞ്ഞെടുത്തത്. ഹിന്ദുത്വ രാഷ്ട്രീയമാണ് ഉദ്ദേശമെങ്കില്‍ തെരഞ്ഞെടുക്കപ്പെടേണ്ടത് ‘സ്വതന്ത്ര വീരസവര്‍ക്കര്‍’ എന്ന സിനിമയാണ്. പക്ഷെ അതുണ്ടായില്ല. ലാപ്താ ലേഡീസ് ഓസ്കാറിലേക്ക് തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജൂറി ചെയര്മാന് ജാനു ബറുവയാണ്. ഇപ്പോള്‍ അദ്ദേഹത്തെ മറ്റ് ഇടത് ചായ് വുള്ള സംവിധായകന് ജാനു ബറുവയെ ഈ സെലക്ഷന്റെ പേരില്‍ ആക്രമിക്കുകയാണ്. ഇതുവഴി ഫിലി ഫെഡറേഷന് ഓഫ് ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനം ശരിയായ വിധം പ്രവര്‍ത്തിക്കുന്നില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ഹന്‍സല്‍ മേത്ത, റിക്കി കേജ് തുടങ്ങി ഒട്ടേറെപ്പേര്‍ ജാനു ബറുവയെ വിമര്‍ശിക്കുകയാണ്.
എന്നാല്‍ ഇതിന്റെ പേരിലുള്ള വിമര്‍ശനം അനാവശ്യമാണെന്ന അഭിപ്രായക്കാരനാണ് ജാനു ബറുവ. ലാപ് താ ലേഡീസ് തെരഞ്ഞെടുത്ത ജൂറിയുടെ തീരുമാനത്തെ എല്ലാവരും ബഹുമാനിക്കുകയാണ് വേണ്ടതെന്ന് ജാനു ബറുവ പറഞ്ഞു. തന്റെ ജീവിതത്തിലും താന്‍ എടുത്ത ചില സിനിമകള്‍ വിജയിച്ചപ്പോള്‍ മറ്റ് സിനിമകള്‍ പരാജയപ്പട്ടിട്ടുണ്ടെന്നും ജാനു ബറുവ പറയുന്നു. ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ജാനു ബറുവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: