ന്യൂദല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു. കുവൈത്ത് യാത്ര കഴിഞ്ഞ് ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി മോദി ദല്‍ഹിയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുന്നതിനിടയിലാണ് .കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് ജന്മദിനാശംസ നേര്‍ന്നത്.
ഇതിന്റെ ഫോട്ടോ മോദി തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചു. ഈ ഫോട്ടോയ്‌ക്ക് മണിക്കൂറുകള്‍ക്കകം 2.85 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. 1944ല്‍ ജനിച്ച ഓസ്വാൾഡ് ഗ്രേഷ്യസ് 2006 മുതൽ ബോംബെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചു. 2007-ൽ അദ്ദേഹം കർദ്ദിനാളായി . 2010-ൽ അദ്ദേഹം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
2010 മുതൽ 2019 വരെ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ പ്രസിഡൻ്റായിരുന്നു ഗ്രേഷ്യസ്. 2013-ൽ, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണം നവീകരിക്കാൻ സഹായിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച കൗൺസിൽ ഓഫ് കർദ്ദിനാളിലേക്ക് അദ്ദേഹത്തെ നിയമിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക