Kerala

പത്തനംതിട്ടയില്‍ പുലി കൂട്ടിലായി

ഈ പ്രദേശത്ത് നിന്നും അടുത്തിടെ മറ്റൊരു പുലിയെയും പിടികൂടിയിരുന്നു

Published by

പത്തനംതിട്ട: കലഞ്ഞൂര്‍ ഇഞ്ചപ്പാറയില്‍ പുലി കൂട്ടിലായി.വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പുലി കുടുങ്ങിയത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഈ പ്രദേശത്ത് നിന്നും അടുത്തിടെ മറ്റൊരു പുലിയെയും പിടികൂടിയിരുന്നു. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് വനംവകുപ്പ് കൂടുകള്‍ ഇവിടെ നിലനിര്‍ത്തിയിരിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by