തിരുവനന്തപുരം: 17 ന് വില്പന തുടങ്ങിയ സംസ്ഥാന ഭാഗ്യക്കുറി ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ സിംഹഭാഗവും വിറ്റു പോയതായി വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റു വില്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിവേഗ വില്പനയാണ് ഇപ്പോള്‍ നടക്കുന്നത്.
ആകെ ഇരുപത് ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ 1348670 ടിക്കറ്റുകളും വിറ്റു പോയി. 2750500 ടിക്കറ്റുകള്‍ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. 1534000ടിക്കറ്റുകള്‍ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 134370 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
2025 ഫെബ്രുവരി 5 ന് നറുക്കെടുക്കുന്ന ക്രിസ്തുമസ് – നവവത്സര ബമ്പറിന് 400 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: