ന്യൂഡല്‍ഹി : എല്ലാവിധ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളും വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭത്തില്‍ 18 ശതമാനം ജിഎസ്ടി ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രീമിയത്തിന്‍മേലുള്ള 18 ശതമാനം ജിഎസ്ടി ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനം നീട്ടിവെച്ചു. പരിഗണിക്കുന്ന വിഷയം പരിഗണിക്കുന്ന മന്ത്രിതല സമിതി കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണിത്. ജിഎസ്ടി നഷ്ടപരിഹാര നിരക്ക് പരിഷ്‌കാരം പഠിക്കുന്ന സമിതികളും കൂടുതല്‍ സമയം നല്‍കി. അതേസമയം കോമ്പോസിഷന്‍ സ്‌കീമില്‍ നികുതിയടക്കുന്ന വ്യാപാരികളെ വാടകയിനത്തിലുളള നികുതിയടക്കുന്നതില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യക്തികളില്‍ നിന്നും കെട്ടിടം വാടകയ്‌ക്ക് എടുത്താല്‍ ബാധകമായിരുന്ന ജിഎസ്ടിയാണ് ഒഴിവാക്കിയത് . വായ്പ തിരിച്ചടയ്‌ക്കാത്തതിന്‌റെ പേരില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പിഴത്തുകയ്‌ക്ക് ജിഎസ്ടി ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: