കൊല്ലം:സ്‌റ്റോപ്പ് അനുവദിച്ച് ടിക്കറ്റ് വിതരണം ചെയ്തിട്ടും കൊല്ലം- എറണാകുളം മെമു തിങ്കളാഴ്ച ചെറിയനാട് സ്‌റ്റേഷനില്‍ നിര്‍ത്തിയില്ല.
ട്രെയിനിനെ സ്വീകരിക്കാന്‍ രാവിലെ സ്‌റ്റേഷനില്‍ എത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയും സംഘവും യാത്രക്കാരും ഇതുകാരണം ഇളിഭ്യരായി.
തിങ്കളാഴ്ച മുതല്‍ ട്രെയിനിന് ചെറിയനാട് സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചിരുന്നു.പിന്നീട് എംപി ഇക്കാര്യം സ്ഥിരീകരിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
തുടര്‍ന്ന് എം പിയുടെ നേതൃത്വത്തില്‍ ട്രെയിനിന് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് മെമു ട്രെയിനിന് ടിക്കറ്റും നല്‍കി.വണ്ടി നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് എംപി ഉടന്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ലോക്കോ പൈലറ്റിനും ഗാര്‍ഡിനും പുതിയ സ്‌റ്റോപ്പ് സംബന്ധിച്ച് ധാരണ ഇല്ലാതിരുന്നതാണ് ട്രെയിന്‍ നിര്‍ത്താത്തതിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരണം തേടി. തിരികെയുള്ള സര്‍വീസ് മുതല്‍ വണ്ടി ചെറിയനാട് നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: