ന്യൂഡല്‍ഹി: എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടമെന്ന, എല്‍ഡിഎഫ് സര്‍ക്കാര്‍ 2017 ല്‍ പ്രഖ്യാപിച്ച പദ്തി നടപ്പായില്ല. കേരളത്തിലെ 33120 അങ്കണവാടികളില്‍ 7229 എണ്ണവും ഇപ്പൊഴും വാടക കെട്ടിടത്തിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുര ജില്ലയില്‍ മാത്രം 1045 അങ്കണവാടികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കോട്ടയം ജില്ലയില്‍ 639, ആലപ്പുഴയില്‍ 934, മലപ്പുറത്ത് 696, പാലക്കാട് 47, പത്തനംതിട്ടയില്‍ 489, എറണാകുളത്ത് 675, ഇടുക്കിയില്‍ 168, കൊല്ലത്ത് 836, തൃശ്ശൂരില്‍ 419, വയനാട്ടില്‍ 77, കണ്ണൂരില്‍ 29, കാസര്‍ഗോഡ് 100 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും നഗരപ്രദേശങ്ങളില്‍ 4000 രൂപയുമാണ് കെട്ടിടങ്ങള്‍ക്ക് വാടകയായി അനുവദിക്കുന്നത്. ഈ നിരക്കില്‍ കെട്ടിടം ലഭ്യമാക്കാന്‍ എളുപ്പവുമല്ല. കുട്ടികളുടെ സുരക്ഷിതത്വവും എത്തിപ്പെടാനുമുള്ള സൗകര്യവും നോക്കി വേണം ഇടം നിശ്ചയിക്കാനെന്നതും വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക