Kerala

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു

കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പള്ളിക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു

Published by

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു.എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ പള്ളിക്കലില്‍ വച്ചാണ് സംഭവം.

കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പള്ളിക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വാഹനത്തിന് ചെറിയ കേടുപാട് പറ്റി. കടയ്‌ക്കല്‍ കോട്ടപ്പുറത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രിയും സംഘവും മടങ്ങുമ്പോഴാണ് അപകടം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by