ബെര്‍ലിന്‍: മഡ് ഗബര്‍ഗ് എന്ന ജര്‍മ്മന്‍ പട്ടണത്തിലെ ക്രിസ്മസ് ചന്തയിലേക്ക് ബിഎം ഡബ്ല്യു കാര്‍ ഓടിച്ചു കയറ്റി അഞ്ച് പേരെ കൊല്ലുകയും 200 പേരെ പരിക്കേല്‍പിക്കുകയും ചെയ്ത താലിബ് (ടാലെബ് ) എന്ന സൗദിക്കാരന്‍ കടുത്ത ഇസ്ലാം വിരോധിയാണെന്ന് ജര്‍മ്മന്‍ പൊലീസ്. മുസ്ലിങ്ങളെ കുടിയേറാന്‍ അനുവദിക്കുന്ന ജര്‍മ്മനിയോടുള്ള പകയാണ് കുറ്റക്യത്യം ചെയ്യാന്‍ കാരണമായതെന്നാണ് താലിബിന്റെ വിശദീകരണം.
താലിബ് ജര്‍മ്മനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ കയറ്റുന്നതിന്റെ വീഡിയോ:
2019ല്‍ ബിബിസി താലിബുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അതില്‍ സൗദിയില്‍ നിന്നും ഓടിപ്പോന്ന താന്‍ ഒരു സൈക്കോളജിസ്റ്റ് ആണെന്നും ഗള്‍ഫ് രാജ്യങ്ങളിലെ പീഢനം ഭയന്ന് ഓടിപ്പോരുന്ന മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുകയാണ് തന്റെ ജോലിയെന്നും താലിബ് പറയുന്നുണ്ട്.
എക്സ് മുസ്ലിം ആണെന്ന് താലിബ്; ആരാണ് എക്സ് മുസ്ലിം?
സുന്നി ഭൂരിപക്ഷമുള്ള സൗദിയിലെ ഷിയ വിഭാഗക്കാരനാണ് താലിബ്. രണ്ട ദശകമായി ഇദ്ദേഹം ജര്‍മ്മനിയില്‍ കഴിയുകയാണ്. താന്‍ എക്സ് മുസ്ലിം ആണെന്നാണ് താലിബ് അവകാശപ്പെടുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് പുറത്തുപോകുന്നവരെയാണ് എക്സ് മുസ്ലിം എന്ന് വിശേഷിപ്പിക്കുക. ഇസ്ലാം നിയമപ്രകാരം മതം വിട്ടുപോകുന്നവരെ വധിക്കണമെന്നാണ്. അതുകൊണ്ട് തന്നെ ഇസ്ലാം മതം ഉപേക്ഷിച്ച് എക്സ് മുസ്ലിം ആകുന്നവര്‍ അക്കാര്യം പുറത്തുപറയാറില്ല. എന്നാല്‍ താലിബ് പരസ്യമായി സമൂഹമാധ്യമങ്ങളില്‍ താന്‍ എക്സ് മുസ്ലിം ആണെന്ന് തുറന്നുപറയുന്ന വ്യക്തിയാണ്.
അല്‍പം ക്രിമിനല്‍ സ്വഭാവമുള്ള ആളാണ് താലിബ് എന്ന സൗദി സര്‍ക്കാര്‍ തന്നെ 2023ല്‍ അറിയിച്ചിരുന്നതായി ജര്‍മ്മനിയിലെ ഫെഡറല്‍ ക്രിമിനല്‍ പൊലീസ് അറിയിക്കുന്നു. എന്നാല്‍ ഇയാള്‍ മുന്‍പ് കുറ്റകൃത്യം ചെയ്തതായി അറിവില്ലെന്നും ഫെഡറല്‍ ക്രിമിനല്‍ പൊലീസ് പറയുന്നു.
മറ്റ് രാജ്യങ്ങില്‍ നിന്നുള്ള മുസ്ലിങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് കുടിയേറാന്‍ ജര്‍മ്മനി അനുവദിക്കുന്നതില്‍ കുത്ത വിരോധം പുലര്‍ത്തുന്ന ആളാണ് താലിബ്. ഇസ്ലാമിസ്റ്റുകളോട് സഹിഷ്ണുത പുലര്‍ത്തുന്നതിനാലാണ് അദ്ദേഹം ജര്‍മ്മനിയിലെ ക്രിസ്മസ് ചന്തയില്‍ ഭ്രാന്തമായി കാറോടിച്ച് കയറ്റി അഞ്ച് പേരെ വധിക്കുകയും 200 പേരെ പരിക്കേല്‍പിച്ചതും എന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക