ലക്നൗ ; ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ മനം മടുത്ത് ഇസ്ലാം മതം ഉപേക്ഷിച്ച മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു . ഫക്രുദ്ദീൻ എന്ന യുവാവാണ് ഇസ്ലാമിസ്റ്റുകളുടെ ക്രൂരതയിൽ മനം നൊന്ത് സ്വന്തം മതം ഉപേക്ഷിച്ചത് . തന്റെ പേരും ഫത്തേ ബഹദൂർ സിംഗ് എന്നാക്കി മാറ്റി.
ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ അടിച്ചമർത്തുന്നതിലും അവർക്കെതിരായ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് മതം മാറ്റം. ബംഗ്ലാദേശിൽ ഹിന്ദുമത വിശ്വാസികൾക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും കണ്ട ഫക്രുദ്ദീൻ തന്റെ വിശ്വാസത്തെ ഏറെ ആലോചിക്കുകയും സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു .
“സനാതന ധർമ്മത്തിന്റെ സത്യവും സ്നേഹവുമാണ് എന്നെ ആകർഷിച്ചത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിക്കുകയും രാഷ്‌ട്രീയ ഹിന്ദു ഷേർ സേനയുടെ പ്രസിഡൻ്റ് വികാസ് ഹിന്ദുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മതം മാറുകയും ചെയ്തു.“ ഫക്രുദീൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: