ന്യൂദല്‍ഹി:വ്യക്തികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന യൂസ് ഡ് കാറുകള്‍ക്ക് ജിഎസ് ടി ഈടാക്കില്ലെന്നിരിക്കെ ഇതിന്റെ പേരില്‍ നിര്‍മ്മല സീതാരാമനെതിരെ അനാവശ്യവിവാദം ഉണ്ടാക്കുകയാണ് പ്രതിപക്ഷപാര്‍ട്ടികളും ബിജെപി വിരുദ്ധരും. യൂസ് ഡ് കാര്‍ വാങ്ങുന്ന സാധാരണ ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലാണ് പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നത്.
യൂസ് സ് കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ നല്കേണ്ട ജിഎസ് ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി ഉയര്‍ത്തിയതിന്റെ പേരിലാണ് എതിരാളികള്‍ സമൂഹമാധ്യമങ്ങളില്‍ നിര്‍മ്മല സീതാരാമനെ അധിക്ഷേപിക്കുന്ന കമന്‍റുകള്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും അനാവശ്യഭീതി ഉണ്ടാക്കുന്ന പോസ്റ്റുകളാണ്. ഇടത്-ജിഹാദി-എന്‍ജിഒ ലോബികളാണ് പേടിപ്പെടുത്തുന്ന ജിഎസ്ടിയുടെ കണക്കുകള്‍ നിരത്തി വ്യാജമായ പ്രചാരണം അഴിച്ചുവിടുന്നത്.
സെക്കന്‍റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി വില്‍ക്കുന്നത് ബിസിനസ് ആക്കിയെടുത്ത സ്ഥാപനങ്ങളില്‍ നിന്ന് മാത്രമാണ് ജിഎസ് ടി ഈടാക്കുക. അതുപോലെ സെക്കന്‍റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി വില്‍ക്കുന്ന കാര്‍ കമ്പനികളുടെ യൂസ് ഡ് കാര്‍ വിഭാഗത്തിനും ജിഎസ് ടി ബാധകമാവും. അല്ലാതെ സെക്കന്‍റ് ഹാന്‍ഡ് കാര്‍ വാങ്ങുന്ന ഒരു വ്യക്തിയില്‍ നിന്നും ജിഎസ് ടി ഈടാക്കില്ല.
നിര്‍മ്മല സീതാരാമനെതിരെ തെറ്റായ വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. വാസ്തവത്തില്‍ സെക്കന്‍റ് ഹാന്‍ഡ് കാര്‍ വില്‍ക്കുന്ന തുകയ്‌ക്ക് ജിഎസ് ടി നല്‍കേണ്ടിവരില്ല. മാര്‍ജിന്‍ തുക മാത്രമേ കൊടുക്കേണ്ടിവരൂ. ഈ മാര്‍ജിന്‍ തുകയുടെ പേരിലാണ് തെറ്റിദ്ധാരണ ഉളവാക്കുന്ന നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവയെല്ലാം തെറ്റാണ്. ഒരു മെസ്സേജ് നോക്കൂക. അങ്കിത് മായാങ്ക് എന്നയാള്‍ പോസ്റ്റ് ചെയ്തത് ഇങ്ങിനെ:
ഞാന്‍ 2014ല്‍ ആറ് ലക്ഷം രൂപയ്‌ക്ക് ഒരു കാര്‍ വാങ്ങി. ഇപ്പോള്‍ ഞാന്‍ അത് ഒരു ലക്ഷം രൂപയ്‌ക്ക് വില്‍ക്കുന്നു എന്നിരിക്കട്ടെ. അപ്പോള്‍ മാര്‍ജിന്‍ തുക എത്രയായിരിക്കും? 6ലക്ഷം 1ലക്ഷം 5 ലക്ഷം. ഈ അഞ്ച് ലക്ഷത്തിന്റെ 18 ശതമാനം തുക ഞാന്‍ ജിഎസ് ടിആയി നല്‍കേണ്ടിവരും. അതായത് 90,000 രൂപ. അപ്പോള്‍ കാര്‍ വില്‍ക്കുന്ന എനിക്ക് പോക്കറ്റില്‍ വെയ്‌ക്കാന്‍ കഴിയുക 10,000 രൂപ മാത്രമാണ്. ഇത് തെറ്റായ പ്രചാരണമാണ്.
എന്താണ് മാര്‍ജിന്‍ തുക? എങ്ങിനെയാണ് ഇത് കണക്കാക്കുക?
മാര്‍ജിന്‍ തുക സംബന്ധിച്ച് 32(5) വകുപ്പാണ് കേന്ദ്രധനകാര്യമന്ത്രാലയം ഉപയോഗിക്കുക. നിങ്ങള്‍ ഒരു കാര്‍ എട്ട് ലക്ഷത്തിന് വാങ്ങി എന്ന് സങ്കല്‍പിക്കുക. ഈ കാര്‍ എട്ടരലക്ഷത്തിന് വിറ്റു എന്ന് കരുതുക. ഇവിടെ 50,000 രൂപയാണ് മാര്‍ജിന്‍ തുക. ഈ മാര്‍ജിന്‍ തുകയുടെ 18 ശതമാനം മാത്രമാണ് ജിഎസ് ടി ഈടാക്കുക. അതായത് 50000ന്റെ18%. അതായത് ഇവിടെ 9000 രൂപയാണ് ജിഎസ് ടി നല്‍കേണ്ടി വരിക.
ഇനി സെക്കന്‍റ് ഹാന്‍ഡ് കാര്‍ വാങ്ങിയ തുകയേക്കാള്‍ കുറഞ്ഞ തുകയ്‌ക്കാണ് വില്‍ക്കുന്നതെങ്കില്‍ ഇവിടെ ജിഎസ് ടി നില്‍ ആയിരിക്കും. അതായത് ഒരു പൈസ പോലും ജിഎസ് ടി നല്‍കേണ്ടി വരില്ല. അതായത് ആറ് ലക്ഷം രൂപയ്‌ക്ക് വാങ്ങിയ കാര്‍ നിങ്ങള്‍ പിന്നീട് ഒരു ലക്ഷം രൂപയ്‌ക്ക് വില്‍ക്കുന്നു എന്നിരിക്കട്ടെ. വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്കാണ് നിങ്ങള്‍ വില്‍ക്കുന്നത് ഇവിടെ ജിഎസ് ടി നില്‍ ആയിരിക്കും. അതായത് നിങ്ങള്‍ ഒരു ചില്ലിക്കാശ് പോലും ജിഎസ് ടി നല്‍കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക