‘സാരേ ജഹാം സേ അച്ഛാ’ എന്നത് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരം സിദ്ധിച്ച ദേശഭക്തി ഗാനങ്ങളിൽ ഒന്നാണ്. പട്ടാള ബാൻഡുകൾ പോലും ഈ ഗാനം പല വിശേഷാവസരങ്ങളിലും സ്ഥിരമായി വായിക്കാറുള്ളതുമാണ്.
ഇപ്പോഴിതാ കുവൈറ്റിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് മുന്നിൽ കുവൈറ്റ് ഗായകൻ ‘സാരെ ജഹാൻ സേ അച്ഛാ’, ആലപിക്കാനെത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത് . കുവൈറ്റ് ഗായകൻ മുബാറക് അൽ റഷീദാണ് ‘സാരെ ജഹാൻ സേ അച്ഛാ’, ‘വൈഷ്ണവ് ജാൻ’ എന്നിവ ആലപിക്കാൻ എത്തിയത് . കുവൈറ്റ് അമീറിന്റെ ക്ഷണപ്രകാരമായിരുന്നു രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തിയത്. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക