ഗുവാഹത്തി ; സനാതനധർമ്മത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ഹിന്ദുമതത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു . അസമിലെ ബൊഗാഗാവ് നഗരത്തിൽ 11 ക്രിസ്ത്യാനികളും ഒരു മുസ്ലീം കുടുംബവും സനാതന ധർമ്മം സ്വീകരിച്ചു.
ക്രിസ്ത്യൻ മിഷനറിമാരാൽ ക്രിസ്ത്യൻ മതം സ്വീകരിച്ച രാജ്ബൻഷി സമുദായത്തിൽപ്പെട്ടവരാണ് ഇപ്പോൾ ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയത്. പണവും മറ്റ് സഹായങ്ങളും നൽകി പ്രലോഭിപ്പിച്ച് മിഷനറിമാർ തങ്ങളെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മതം മാറി കഴിഞ്ഞ് പണമോ, ആനുകൂല്യങ്ങളോ ഒന്നും ലഭിച്ചില്ല . കബളിപ്പ് തങ്ങൾ മനസിലായെന്നും അവർ പറയുന്നു.
മകളുടെ ആരോഗ്യനില കാട്ടിയാണ് തന്നെ മതം മാറ്റിയതെന്ന് കൂട്ടത്തിൽ ഉൾപ്പെട്ട സ്ത്രീകളിലൊരാൾ പറഞ്ഞു . ‘ ഞാൻ ക്രിസ്ത്യാനിയായാൽ എന്റെ മകൾ സുഖം പ്രാപിക്കുമെന്ന് മിഷനറിമാർ എന്നോട് പറഞ്ഞു. എന്നാൽ പിന്നീട് മകൾ മരിച്ചു. ‘ അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക