മുംബൈ: മഹാത്മാഗാന്ധി ഭാരതത്തിന്റെയല്ല പാകിസ്ഥാന്റെ പിതാവാണെന്ന വിവാദ പരാമര്‍ശവുമായി ബോളിവുഡ് ഗായകന് അഭിജിത് ഭട്ടാചാര്യ.
ഭാരതം പുതിയതായി രൂപം കൊണ്ട രാജ്യമല്ല. പാകിസ്ഥാനാണ് വേര്‍പെട്ട് പുതിയ രാജ്യമായത്. അതിന് കാരണക്കാരന്‍ ഗാന്ധിയായിരുന്നു. അതുകൊണ്ട് അദ്ദേഹം പാകിസ്ഥാന്റെ പിതാവാണ്, അഭിജിത് ഭട്ടാചാര്യ പറഞ്ഞു. ശുഭാങ്കര്‍ മിശ്രയുമൊത്തുള്ള പോഡ്കാസ്റ്റിലാണ് വിവാദ പരാമര്‍ശം.
സംഗീത സംവിധായകന് ആര്.ഡി. ബര്‍മനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അഭിജിത് ഗാന്ധിജിക്കെതിരെ തിരിഞ്ഞത്. ആര്.ഡി. ബര്‍മന്റെ സ്ഥാനം മഹാത്മാ ഗാന്ധിക്കും ഉയരെയാണ്. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് പറയുന്നു. ബര്മന് സംഗീതലോകത്ത് രാഷ്ട്രപിതാവായിരുന്നു, അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
ഷാരുഖ് ഖാന്റെ സിനിമകളിലൂടെയാണ് അഭിജിത് ബോളിവുഡിലെ പ്രധാന ഗായകരിലൊരാളാകുന്നത്. ബംഗാളി സിനിമയില്‍ ആശാ ഭോസ്ലെയ്ക്കൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിലൂടെയാണ് അഭിജിത്ത് ഭട്ടാചാര്യയെ ആര്.ഡി. ബര്മന് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: