Kerala

ആഗോള വിശ്വകര്‍മ്മ ഉച്ചകോടി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു

Published by

തിരുവനന്തപുരം: വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ആഗോള വിശ്വകര്‍മ്മ ഉച്ചകോടി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു.

ഐക്യവേദി ചെയര്‍മാന്‍ ഡോ.ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി.

വിശ്വകര്‍മ്മ മഹാസഭ ട്രഷറര്‍ കിളിരൂര്‍ രാമചന്ദ്രന്‍, അഖില ഭാരതീയ വിശ്വകര്‍മ്മ ഐക്യസംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. തത്തന്‍കോട് കണ്ണന്‍, വിശ്വകര്‍മ്മസഭ ജനറല്‍ സെക്രട്ടറി ബാബു, ഐക്യവേദി കണ്‍വീനര്‍ വിജയകുമാര്‍ മേല്‍വെട്ടൂര്‍, വിരാഡ് സമസ്ത വിശ്വകര്‍മ്മസഭ സംസ്ഥാന ഉപാധ്യക്ഷ സരിത ജഗന്നാഥന്‍, ഉമേഷ്‌കുമാര്‍, സുരേഷ് എ.പി., ഗണേശന്‍ പുതിയകണ്ടം, പവിത്രന്‍ വി.വി. നാദാപുരം, കെ.എം. രഘു, ടി.കെ സോമശേഖരന്‍, കെ.കെ. വേണു, തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by