India

സംഭാല്‍ സര്‍വേ: 150 വര്‍ഷം പഴക്കമുള്ള കിണര്‍ കണ്ടെത്തി

Published by

ബറേലി: സംഭാലില്‍ സര്‍വേയ്‌ക്കിടെ 150 വര്‍ഷം പഴക്കമുള്ള ചവിട്ടുപടികളോട് കൂടിയ കിണര്‍ കണ്ടെത്തി. ലക്ഷ്മണ്‍ ഗഞ്ചില്‍ രണ്ടാം ദിവസം സര്‍വേ നടത്തുന്നതിനിടെയാണ് പുരാതന കിണര്‍ കണ്ടെത്തിയത്.

ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ഒരു തുരങ്കവും കണ്ടെത്തിയിരുന്നു. ബങ്കെ ബിഹാരി ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതാണ് ഇതെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന് സമീപത്താണ് 400 ചതുരശ്ര മീറ്ററുള്ള കിണര്‍. സംഭാല്‍ ജമാ മസ്ജിദില്‍ നടത്തിയ സര്‍വേയില്‍ ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതിന്റെ നിരവധി തെളിവുകളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.

ക്ഷേത്രം പുതുക്കി പണിയുമെന്നും പ്രദേശത്തെ അനധികൃത കൈയേറ്റങ്ങളെ ഒഴിപ്പിക്കും. ആവശ്യമെങ്കില്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് കത്തെഴുതുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദര്‍ പെന്‍സിയ പറഞ്ഞു. പോലീസ് സൂപ്രണ്ട് കൃഷ്ണകുമാര്‍ ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.

മൂന്ന് ഘട്ടങ്ങളുള്ള ഈ കിണറിന്റെ രണ്ട് ഭാഗങ്ങള്‍ മാര്‍ബിളിലും ഒരെണ്ണം കല്ലിലുമാണ് നിര്‍മിച്ചിട്ടുള്ളത്. അതേസമയം 1857 സായുധ സ്വാതന്ത്ര്യസമരവുമായി കഴിഞ്ഞ ദിവസം കണ്ടെത്തിയ തുരങ്കത്തിന് ബന്ധമുണ്ടെന്നാണ് സൂചന. ബ്രിട്ടീഷുകാരോട് പൊരുതുന്നതിനാണ് വിപ്ലവകാരികള്‍ ഇത് ഉപയോഗിച്ചിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by