ഢാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ചു. നതോര്‍ സദര്‍ ഉപജില്ലയിലെ ബരാഹരീഷ് പൂരിലെ കാശിംപൂര്‍ മഹാശ്മശാന ക്ഷേത്രത്തിലെ പൂജാരിയായ തരുണ്‍ ചന്ദ്ര ദാസ്(55) ആണ് കൊല്ലപ്പെട്ടത്. ക്ഷേത്രം കൊള്ളയടിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് കൈകാലുകള്‍ ബന്ധിക്കപ്പെട്ട് തരുണ്‍ ചന്ദ്രദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമത്തെ ഇസ്‌കോണ്‍ കൊല്‍ക്കത്ത വക്താവ് രാധാരമണ്‍ ദാസ് അപലപിച്ചു.
നതോര്‍ നഗരത്തിലെ അലൈപൂര്‍ ധോപാപാര മൊഹല്ലയിലെ പരേതനായ കാലിപദ ദാസിന്റെ മകനാണ് തരുണ്‍ ചന്ദ്ര ദാസ്. ഇരുപത് വര്‍ഷമായി അദ്ദേഹം മഹാശ്മശാന ക്ഷേത്രത്തിലായിരുന്നു താമസിച്ചിരുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയുടെയും ഓഫീസിന്റെയും പൂട്ട് തകര്‍ക്കുകയും ഗ്രില്ലുകള്‍ മുറിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക