India

ദല്‍ഹി സ്‌കൂളുകളിലെ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ വിദ്യാര്‍ത്ഥികള്‍; സന്ദേശം അയച്ചത് പരീക്ഷ മാറ്റിവെയ്‌ക്കാന്‍

Published by

ന്യൂദല്‍ഹി: ദല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ വഴിത്തിരിവ്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചില സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശമയച്ചതെന്ന് പോലീസ് കണ്ടെത്തി. ദല്‍ഹി പോലീസിലെ സ്പെഷല്‍ സെല്ലിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

രോഹിണി ജില്ലയിലെ രണ്ട് സ്‌കൂളുകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ ഇ മെയിലിലൂടെ ഭീഷണി സന്ദേശം അയച്ചത്. പഠിക്കാത്തതിനാല്‍ പരീക്ഷ നീട്ടിവയ്‌ക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് അറിയിച്ചു. നാല്‍പ്പതോളം സ്‌കൂളുകള്‍ക്കാണ് അടുത്തിടെ ബോംബ് ഭീഷണിയുണ്ടായത്.

രണ്ട് സ്‌കൂളുകളിലേക്ക് ഇ മെയിലുകള്‍ അയച്ചത് ഒരേ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ കൗണ്‍സിലിങ് നല്കി വിട്ടയച്ചു. അടുത്തിടെ പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഭീഷണി സന്ദേശത്തിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by