പത്തനംതിട്ട: ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. 21കാരിയായ സജിതയെ കോന്നിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മണ്ണാറപ്പാറയിലായിരുന്നു സംഭവം.
ആൺകുഞ്ഞിനെയും അമ്മയെയും ഉടൻ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. കൊക്കാത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് സജീതയും എംബിബിഎസ് വിദ്യാർഥിനിയായ മകളും ചേർന്നാണ് വനമേഖലയിൽ എത്തി പ്രസവശേഷമുള്ള ശുശ്രഷ യുവതിക്ക് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: