തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാനവൈദ്യുതി മന്ത്രികെ കൃഷ്ണന്‍കുട്ടി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍, കേരളത്തിന്റെ വൈദ്യുതി ആവശ്യകതയും വിതരണവും, പുനരുപയോഗ ഊര്‍ജം, ജലവൈദ്യുതി, ആണവ വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള മേഖലകളുടെ സാധ്യതകള്‍ അവലോകനം ചെയ്തു. സംസ്ഥാനത്തിന്റെ വൈദ്യുതി വിതരണ മേഖലയിലെ പ്രശ്നങ്ങള്‍, നവീകരിച്ച വിതരണ മേഖല പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
500 മെഗാവാട്ടിന്റെ കല്‍ക്കരി ലിങ്കേജ് അനുവദിച്ചതിനും 135 കോടി രൂപയുടെ ബാറ്ററി ഊര്‍ജ സംഭരണ സാങ്കേതിക വിദ്യയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് പിന്തുണയ്ക്കും, ബാറില്‍ നിന്ന് 2025 മാര്‍ച്ച് വരെ വൈദ്യുതി ലഭിക്കാനുള്ള ഉറപ്പിനും മന്ത്രി കെ കൃഷ്ണന്‍കുട്ടി, കേന്ദ്ര മന്ത്രിക്ക് നന്ദി പറഞ്ഞു.എന്‍ടിപിസി ബാറില്‍ നിന്ന് അധിക വൈദ്യുതി അനുവദിക്കാനും പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി അനുവദിക്കുന്നതിനുള്ള സമയപരിധി 2025 ജൂണ്‍ വരെ നീട്ടാനും മന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തിന്റെ വൈദ്യുതി പദ്ധതികള്‍ക്കും ആണവോര്‍ജത്തിനും കേന്ദ്രത്തിന്റെ പിന്തുണ മനോഹര്‍ ലാല്‍ ആവര്‍ത്തിച്ചു. ആണവോര്‍ജ പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തലും, പുതിയ പദ്ധതികള്‍ക്ക് ഏകജാലക അനുമതി സംവിധാനം നടപ്പിലാക്കാനും, കേന്ദ്രസര്‍ക്കാരിന്റെ സഹായം സംസ്ഥാനത്തനു ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
നഗരാന്തര ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും, സുരക്ഷിതവും സുസ്ഥിരവും വളരുന്ന നഗരസൗഹൃദ വളര്‍ച്ചയിലേക്കുള്ള മുറിവുകള്‍ കണ്ടെത്താനും നഗരവികസന മന്ത്രികൂടിയായ മനോഹര്‍ ലാല്‍ നിര്‍ദേശങ്ങള്‍ നല്കി. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്, കേന്ദ്രസര്‍ക്കാരിന്റെ തുടര്പിന്തുണയും സഹകരണവും ഉറപ്പുനല്‍കി. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ചേരുന്ന പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രം പുതിയ സംരംഭങ്ങള്‍ സ്വീകരിക്കുകയും, വികസനത്തിന് ആവശ്യമായ പ്രാധാന്യങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: