India

അല്ലു അര്‍ജുന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ രേവന്ത് റെഡ്ഡി കളിക്കുന്ന നാടകമോ?

പുഷ്പ 2 സിനിമയുടെ തിയറ്റര്‍ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തി നായകനായ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നാടകം കളിക്കുകയാണെന്ന വിമര്‍ശനം ശക്തമാകുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്ന, വെറുതെ വിടാത്ത ആദര്‍ശമുള്ള നേതാവാണ് താനെന്ന് വരുത്തിതീര്‍ക്കാനാണ് രേവന്ത് റെഡ്ഡിയുടെ ഈ നാടകമെന്ന് കരുതുന്നു.

Published by

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ തിയറ്റര്‍ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തി നായകനായ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നാടകം കളിക്കുകയാണെന്ന വിമര്‍ശനം ശക്തമാകുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്ന, വെറുതെ വിടാത്ത ആദര്‍ശമുള്ള നേതാവാണ് താനെന്ന് വരുത്തിതീര്‍ക്കാനാണ് രേവന്ത് റെഡ്ഡിയുടെ ഈ നാടകം.

വാസ്തത്തില്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത് തന്നെ പുഷ്പ 2ന് കളക്ഷന്‍ കൂട്ടാനാണെന്ന ആരോപണമാണ് ശക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട അല്ലു അര്‍ജുന്റെ ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഉന്തും തള്ളും നടന്നതിന് ശേഷം ഒരു സ്ത്രീ മരിച്ച വാര്‍ത്ത പുറത്തുവന്നയുടന്‍ ‘ഇനി സിനിമ ഹിറ്റാകും’ എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ അറസ്റ്റും കൂടിയായതോടെ പുഷ്പ 2 ന്റെ കളക്ഷന്‍ 2000 കോടിയേല്ക്ക് കടക്കുകയാണ്.

സിനിമ ഹിറ്റാക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ അറസ്റ്റ് എന്നാണ് ആരോപണം. അതേ സമയം താന്‍ വലിയ ആദര്‍ശനാവാണെന്ന പ്രതീതി ജനപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും രേവന്ത് റെഡ്ഡി നടത്തിയിരുന്നു. “നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാം. പക്ഷെ ഒരാള്‍ മരിച്ചാല്‍ ഈ സര്‍ക്കാരില്‍ നിന്നും യാതൊരു ദയവും പ്രതീക്ഷിക്കരുത്”- രേവന്ത് റെഡ്ഡി നിയമസഭയില്‍ പറഞ്ഞത് പക്ഷെ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു.

അസദുദ്ദീന്‍ ഒവൈസിയുടെ മകന്‍ അക്ബറുദ്ദീന്‍ ഒവൈസി നിയമസഭയില്‍ പറഞ്ഞത് താനും ഈ ഷോ കാണാന്‍ പോയിരുന്നു എന്നാണ്. സ്ത്രീമരിച്ചവാര്‍ത്ത അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ തന്നെ ഇരുന്നെന്നും ആരാധകരെ കൈവീശി കാണിച്ചെന്നും അക്ബറുദ്ദീന്‍ ഒവൈസി ആരോപിക്കുന്നു. പക്ഷെ ഈ ആരോപണമെല്ലാം താരവും രാഷ്‌ട്രീയക്കാരും തമ്മിലുള്ള രഹസ്യബാന്ധവമാണ് കാണിക്കുന്നതെന്ന് ആരോപണമുണ്ട്.

അല്ലു അര്‍ജുനെ ബിജെപിയ്‌ക്ക് എതിരെ തിരിക്കാന്‍ ശ്രമം

കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം നടന്‍ ചിരഞ്ജീവിയെകാണാന്‍ പോയിരുന്നു. ചിരഞ്ജീവിയും അല്ലു അര്‍ജുനും തമ്മില്‍ ചില രാഷ്‌ട്രീയപ്പിണക്കങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അല്ലു അര്‍ജുന്‍ പ്രചാരണത്തിന് പോയിരുന്നു. ഇതാണ് വൈഎസ് ആറിന്റെ എതിരാളിയായ പവന്‍കല്യാണ്‍, ചിരഞ്ജീവി കൂട്ടുകെട്ടിനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. വൈഎസ് ആര്‍ സ്ഥാനാര്‍ത്ഥി രവിചന്ദ്രകിഷോറിന് വേണ്ടിയാണ് അല്ലു അര്‍ജുന്‍ പ്രചാരണത്തിനിറങ്ങിയത്. ഇത് ടിഡിപി-ബിജെപി-ജനസേന മുന്നണിയുടെ നേതാവായ പവന്‍ കല്യാണിനെയും ജ്യേഷ്ഠന്‍ ചിരഞ്ജീവിയെയും ചൊടിപ്പിച്ചിരുന്നു. ഈ രാഷ്‌ട്രീയപ്പിണക്കമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യാന്‍ കാരണമായതെന്ന മറ്റൊരു ആരോപണവും പറഞ്ഞുകേള്‍ക്കുന്നു. ജാമ്യത്തില്‍ ഇറങ്ങിയ അല്ലു അര്‍ജുന്‍ ഭാര്യ സ്നേഹയോടൊപ്പമാണ് ചിരഞ്ജീവിയെ കാണാന്‍ പോയത്.

വാസ്തവത്തില്‍ ചിരഞ്ജീവിയും അല്ലു അര്‍ജുനും അടുത്ത കുടുംബക്കാരാണ്. കൊണ്ടിയേല വെങ്കട് റാവു എന്ന എഴുത്തുകാരന്റെ മക്കളാണ് ചിരഞ്ജീവിയും പവന്‍ കല്യാണും നഗേന്ദ്രബാബുവും. ചിരഞ്ജീവി വിവാഹം കഴിച്ചിരിക്കുന്നത് അല്ലു അര്‍ജുന്റെ അച്ഛനായ അല്ലു അരവിന്ദിന്റെ സഹോദരി സുരേഖയെ ആണ്. എന്നാല്‍ പവന്‍ കല്യാണ്‍ അല്ലു അര്‍ജുനുമായി സ്വരചേര്‍ച്ച ഇല്ലെന്ന് പറയപ്പെടുന്നു. ഇതാണ് രാഷ്‌ട്രീയ എതിരാളിയ്‌ക്ക് വേണ്ടി പ്രചാരണത്തിന് പോയതിന്റെ പേരില്‍ പവന്‍ കല്യാണ്‍ അല്ലു അര്‍ജുന് എതിരാകാന്‍ കാരണം. രാഷ്‌ട്രീയ എതിരാളിയെങ്കിലും പവന്‍ കല്യാണിന്റെയും ചിരഞ്ജീവിയുടെയും അടുത്ത സുഹൃത്താണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി എന്നാണ് എതിരാളികള്‍ നടത്തുന്ന പ്രചാരണം. ചിരഞ്ജീവിയുടെ നിര്‍ദേശപ്രകാരമാണ് രേവന്ത് റെഡ്ഡി അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതെന്ന് സമൂഹമാധ്യമങ്ങളില്‍ പരമാവധി പ്രചരിപ്പിക്കാനാണ് ഇവരുടെ ശ്രമം.

ഡിസംബര്‍ നാലിനാണ് 39കാരിയായ സ്ത്രീ പുഷ്പ 2ന്റെ റിലീസിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഈ കേസില്‍ 11ാം പ്രതിയാണ് അല്ലു അര്‍ജുന്‍.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക