ലക്നൗ : കാൺപൂരിലെ മുസ്ലീം ആധിപത്യ പ്രദേശത്ത് അടച്ചു പൂട്ടിയ നിലയിൽ കണ്ടെത്തിയ അഞ്ച് ക്ഷേത്രങ്ങൾ കണ്ടെത്തി തുറന്നു. മേയർ പ്രമീള പാണ്ഡെയും , പോലീസും ഒരുമിച്ചെത്തിയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് . തുറന്ന ക്ഷേത്രങ്ങൾ ഇനിയും അനധികൃതമായി കൈയേറിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കർശന നിർദേശം നൽകി . ഇതോടൊപ്പം ഇനി നിത്യപൂജ നടക്കുമെന്നും മേയർ ഉറപ്പ് നൽകി .
കാൺപൂരിലെ ബേകംഗഞ്ച് പ്രദേശത്തുള്ള ക്ഷേത്രങ്ങളാണ് ഭക്തർക്കായി തുറന്ന് നൽകിയത് . ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് മുസ്ലീം ജനക്കൂട്ടം പോലീസിനെ ആക്രമിച്ച പ്രദേശമാണ് ബേകംഗഞ്ച്. ഇവിടുത്തെ പല ക്ഷേത്രങ്ങളും അനധികൃതമായി കൈയേറിയതായി പ്രമീള പാണ്ഡെയ്‌ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇവർ സ്ഥലത്തെത്തിയത്.
30 മിനിറ്റിനുള്ളിൽ, അത്തരം 5 ക്ഷേത്രങ്ങൾ പ്രമീള പാണ്ഡെ കണ്ടെത്തി. ഇതിൽ രാം ജാനകി ക്ഷേത്രം 2022 ലെ അക്രമത്തിലെ മുഖ്യപ്രതി മുഖ്താർ ബാബ ബിരിയാണി വാലെയുടെ കൈവശമായിരുന്നു . ക്ഷേത്രത്തിനു പുറകിലാണ് ബിരിയാണി ഉണ്ടാക്കിയിരുന്നത്. വേസ്റ്റുകളും ഇവിടെയാണ് ഉപേക്ഷിച്ചിരുന്നത് .ഈ ക്ഷേത്രത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
രണ്ടാമത്തെ രാധാകൃഷ്ണ ക്ഷേത്രം വളരെ ജീർണിച്ച അവസ്ഥയിലാണ് കണ്ടെത്തിയത്. ഈ പ്രദേശത്താണ് മഹാദേവക്ഷേത്രവും കണ്ടെത്തിയത്. ശിവലിംഗത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയത്. ക്ഷേത്രത്തിനു പിന്നിൽ ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനു പിന്നാലെ മറ്റൊരു രാധാ-കൃഷ്ണ ക്ഷേത്രവും കണ്ടെത്തി. ഈ ക്ഷേത്രത്തിനുള്ളിൽ മാലിന്യം നിറഞ്ഞതായി കണ്ടെത്തി. എല്ലാ അനധികൃത കയ്യേറ്റക്കാരും അവരുടെ കൈവശാവകാശം ഉടൻ ഒഴിയാൻ മേയർ പ്രമീള നിർദേശിച്ചിരുന്നു.
എല്ലാ ക്ഷേത്രങ്ങളും പുനരുദ്ധരിച്ച ശേഷം പഴയതുപോലെ ആചാരപ്രകാരം അവിടെ പൂജകൾ ആരംഭിക്കുമെന്ന് മേയർ അറിയിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹങ്ങൾ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും പ്രമീള പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: