India

വികസനം എന്തെന്ന് ബംഗ്ലാദേശ് കാണിച്ചു തരുമെന്ന് ധ്രുവ് റാഠി; ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്ത, ഹിന്ദുക്കളെ ആക്രമിക്കുന്ന ബംഗ്ലാദേശോ വികസിച്ചതെന്ന് ട്രോള്‍

ധ്രുവ് റാഠി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശിനെ പുകഴ്ത്തി ചെയ്ത വീഡിയോയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍. മോദി സര്‍ക്കാരിനെ താഴ്ത്തിക്കെ‍ട്ടാന്‍ വേണ്ടി ബംഗ്ലാദേശിനെ പുകഴ്ത്തിപ്പറയുന്നതാണ് ഈ വീഡിയോ.

Published by

ന്യൂദല്‍ഹി:ധ്രുവ് റാഠി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശിനെ പുകഴ്‌ത്തി ചെയ്ത വീഡിയോയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍. മോദി സര്‍ക്കാരിനെ താഴ്‌ത്തിക്കെ‍ട്ടാന്‍ വേണ്ടി ബംഗ്ലാദേശിനെ പുകഴ്‌ത്തിപ്പറയുന്നതാണ് ഈ വീഡിയോ. ഹിന്ദുക്കളെ കൊന്നോടുക്കുന്ന ബംഗ്ലാദേശിനെ പുകഴ്‌ത്തുന്ന ധ്രുവ് റാഠിയ്‌ക്കെതിരെ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കിടയിലും രോഷം അണപൊട്ടുകയാണ്.

മോദി ഭരണം അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന യുഎസിലെ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റാണെന്നാണ് ചിലര്‍ ധ്രുവ് റാഠിയെ വിശേഷിപ്പിക്കുന്നത്. കാരണം ബംഗ്ലാദേശിനെ പുകഴ്‌ത്തുന്ന ധ്രുവ് റാഠിയുടെ വീഡിയോ കണ്ടാല്‍ ഇന്ത്യയെയും മോദിയെയും താഴ്‌ത്തിക്കെട്ടാന്‍ വേണ്ടി മാത്രം ബംഗ്ലാദേശിനെ പുകഴ്‌ത്തിപ്പറയുന്ന വീഡിയോയാണെന്ന് മനസ്സിലാകും. ധ്രുവ് റാഠിയുടെ കഷ്ടകാലമെന്നേ പറയേണ്ടു, ഈ വീഡിയോ ഇറങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ബംഗ്ലാദേശില്‍ ഷേഖ് ഹസീന ഭരണത്തെ തൂത്തെറിയുന്ന ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള അട്ടിമറി നടന്നത്.

ബംഗ്ലാദേശ് പല പാരാമീറ്ററുകള്‍ പരിശോധിച്ചാലും ഇന്ത്യയേക്കാള്‍ മുന്നിലാണെന്ന് ധ്രുവ് റാഠി പറയുന്നു. അയല്‍ രാജ്യങ്ങള്‍ക്കെല്ലാം ബംഗ്ലാദേശ് മാതൃകയാവുകയാണെന്നും ധ്രുവ് റാഠി പറയുന്നു. ഇതിന് ബംഗ്ലാദേശില്‍ നടക്കുന്ന കലാപത്തിന്റെ വീഡിയോകള്‍ കാട്ടിയാണ് ട്രോളന്മാര്‍ ധ്രുവ് റാഠിയെ ആക്രമിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ വികസനമെന്നത് എന്താണെന്ന് ബംഗ്ലാദേശ് കാട്ടിത്തരുന്നുവെന്നും ധ്രുവ് റാഠി പറയുമ്പോള്‍ ബംഗ്ലാദേശ് സ്ഥാപകന്‍ ഷേഖ് മുജിബുര്‍ റഹ്മാന്റെ പ്രതിമ തച്ചുടയ്‌ക്കുന്ന വീഡിയോകളാണ് ട്രോളുകളില്‍ കാണിക്കുന്നത്. മോദിവിരുദ്ധത തുപ്പാന്‍ ഏത് ലെവല്‍ വരെയും പോകുന്ന ധ്രുവ് റാഠിയെയാണ് ഈ വീഡിയോയില്‍ കാണുക. ധ്രുവ് റാഠിയുടെ വീഡിയോയുടെ പിന്നില്‍ വസ്തുതകള്‍ എത്രത്തോളം ഉണ്ടെന്ന കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ് ഈ വീഡിയോ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക