India

‘ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അസമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്ന് ‘ ഹിമന്ത ബിശ്വ ശർമ്മ ; 24 മണിക്കൂറിനുള്ളിൽ അറസ്റ്റിലായത് 416 പേർ

Published by

ഗുവാഹത്തി : ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി അസം സർക്കാർ. സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരായ മൂന്നാം ഘട്ട നടപടിയിൽ 416 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഡിസംബർ 21 ന് രാത്രിയിലാണ് നടപടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 335 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 416 പേർ അറസ്റ്റിലായതായും പോലീസ് അറിയിച്ചു.

തന്റെ എക്‌സ് പോസ്റ്റിൽ അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട്. “ഈ സാമൂഹിക തിന്മ ഇല്ലാതാക്കാൻ ഞങ്ങൾ ധീരമായ നടപടികൾ തുടരും. സംസ്ഥാന സർക്കാർ 2023 ഫെബ്രുവരിയിലും ഒക്‌ടോബറിലും രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ കാമ്പയിൻ ആരംഭിച്ചിരുന്നു. ഫെബ്രുവരിയിൽ ആദ്യ ഘട്ടത്തിൽ 4,515 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,483 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . ഒക്ടോബറിൽ രണ്ടാം ഘട്ടത്തിൽ 710 കേസുകൾ രജിസ്റ്റർ ചെയ്യുകയും 915 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികൾ എത്രയൊക്കെ സമരം ചെയ്താലും ശൈശവ വിവാഹം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത പറഞ്ഞു. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അസമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശൈശവ വിവാഹ കേസുകളിൽ നിയമപരമായ ഇടപെടലിന് ആസാം സർക്കാർ ഊന്നൽ നൽകിയത് ഇപ്പോൾ രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണെന്ന് ജൂലൈ 17ന് ലോക അന്താരാഷ്‌ട്ര നീതി ദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by